ശരീരത്തിന്റെ ഊഷ്മാവ് സാധാരണ നിലയിൽ ഉള്ള ശരീര താപനിലയിൽ36.5–37.5 °C (97.7–99.5 °F)നിന്ന് ഉയർന്നു നിൽക്കുന്ന രോഗലക്ഷണമാണ് പനി. ഇംഗ്ലീഷ്:Fever: ശാസ്ത്രീയമായി Pyrexia (ഗ്രീക്ക്: pyretos / തീ), Febrile response (ലാറ്റിൻ: febris/പനി
) എന്നീ പേരുകളിലും അറിയപ്പെടുന്നു. ശരീരോഷ്മാവിന്റെ നിയന്ത്രണ സംവിധാനത്തിലെ ക്രമീകരണത്തിലുണ്ടാകുന്ന [1] വ്യതിയാനമാണിതിനു കാരണം. ഈ ക്രമീകരണ വ്യത്യാസം മാംസപേശികളിൽ മുറുക്കവും അയവും ഉണ്ടാക്കുകയും വിറയൽ അനുഭവപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം, നെഞ്ചിടിപ്പ് കൂടുക, വിറയ്ക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. പനി നിയന്ത്രണാതീതമായി കൂടിയാൽ ചുഴലി പോലുള്ള ലക്ഷണങ്ങൾ വരാറുണ്ട്. മലമ്പനി, മഞ്ഞപ്പനി, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങിയ വിവിധ അസുഖങ്ങൾക്കും ഊഷ്മാവിലെ വ്യത്യാസം എന്ന ഈ ലക്ഷണം ഉണ്ടാവുന്നതുകൊണ്ട് പനി എന്ന പ്രത്യയം ചേർത്ത് അറിയപ്പെടുന്നു.ഹൈപ്പർതെർമിയ (അമിതതാപം) എന്ന അവസ്ഥയിൽ നിന്നു വ്യത്യസ്തമാണ് പനി. കൂടിയ അളവിലുള്ള താപോത്പാദനം കൊണ്ടോ കുറഞ്ഞ അളവിൽ താപം പുറന്തള്ളുന്നതു കൊണ്ടോ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
പനി ശാരീരികമായ ഒരു സ്വയംക്രമീകരണ സംവിധാനമാണെന്നും അതിനു ചികിത്സ അപൂർവ്വ അവസരങ്ങളിലൊഴിച്ച് ആവശ്യമില്ലെന്നും ഉള്ള അഭിപ്രായങ്ങൾ ഉണ്ട്.എന്തായാലും പനികുറക്കുന്നതിനായുള്ള ഔഷധങ്ങൾക്ക് ഉയർന്ന ശരീര ഊഷ്മാവ് കുറക്കാനും അതു വഴി രോഗിക്ക് ശാരീരികമായ അസ്വാസ്ഥ്യം കുറവ് വരുത്താനും സാധിക്കുന്നുണ്ട്.

.jpg)
Comments
Post a Comment